കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെലിന് തുടക്കമായി. മണപ്പാട്ട് ചിറയ്ക്ക് ചുറ്റും നക്ഷത്രങ്ങൾ മിഴി തുറക്കുന്നത് കാണുവാൻ ആയിരങ്ങൾ ഇവിടേക്ക് എത്തിച്ചേരും. ഡിസം. 31ന് അർദ്ധ രാത്രിയോടെ കൂറ്റൻ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ മെഗാ കാർണിവെൽ സമാപിക്കും. നിരവധി വിനോദങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ട്രേഡ് ഫെയർ, അമ്യൂസ് മെന്റ് പാർക്ക്, ഫുഡ് കോർട്ട്, ചിൽഡ്രൻസ് പാർക്ക്, തുടങ്ങി മണപ്പാട്ട് ചിറയിൽ ബോട്ടിംഗ്, ഫിഷിംഗ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകീട്ട് 6 മണിയോടെ നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടക്കും. തുടർന്ന് വിവിധ സാംസ്ക്കാരിക പരിപാടികളും. സംഗിത സദസും അരങ്ങേറും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഗ്രാമ പഞ്ചായത്തും സഹകരിച്ചാണ് കാർണിവെൽ സംഘടിപ്പിക്കുന്നത്.