കൊച്ചി: വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ ഈവർഷത്തെ എം.ബി.എ അവാർഡിന് തിരഞ്ഞെടുത്തു. ഇന്നു വൈകിട്ട് അഞ്ചിന് ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഇവന്റ് കമ്പനിയായ പെഗാസസ് ഗ്ളോബൽ ലിമിറ്റഡും യുണീക് ടൈംസ് മാസികയും ചേർന്നാണ് അവാർഡ് നൽകുന്നത്.
ബിസനസ് രംഗത്തെ മികവും സാമൂഹികസേവന പ്രവർത്തനങ്ങളും കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് പെഗാസസ് സ്ഥാപകൻ അജിത് രവി പറഞ്ഞു. അവാർഡ് ജേതാക്കൾക്ക് രണ്ടായിരം കോടി രൂപയുടെ ആസ്ഥിയുള്ള ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ അംഗത്വം ലഭിക്കും. ഒമ്പതാമത് എം.ബി.എ അവാർഡാണ് ചിറ്റിലപ്പിള്ളിക്ക് ലഭിക്കുന്നത്.