കൊച്ചി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ജനുവരി ഒന്നിന് കൊച്ചിയിൽ സമരപ്രഖ്യാപന കൺവെൻഷനും റാലിയും നടത്താൻ മുസ്‌ലിം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നും ഫോർഷോർ റോഡിൽ നിന്നും ജാഥകൾ മറൈൻ ഡ്രൈവിലേയ്ക്ക് പുറപ്പെടും. കൺവെൻഷനിൽ മതനേതാക്കളും ജനപ്രതിനിധികളും സംസാരിക്കും.

മുൻ മന്ത്രി ടി.എച്ച് മുസ്തഫ ചെയർമാനും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.