പുത്തൻകുരിശ്: രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രാഥമീക ശിക്ഷ വർഗ് ക്യാമ്പ് വടയമ്പാടിയിൽ തുടങ്ങി.പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിഭാഗ് കാര്യ വാഹക് എം.എസ് കൃഷ്ണകുമാർ, വർഗ് അധികാരി ടി.പി രഘുനാഥ്, ജില്ലാ സംഘ ചാലക് ഇ.വി നാരായണൻ, വർഗ് കാര്യ വാഹക് കെ.സി ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. 29 ന് ക്യാമ്പ് സമാപിക്കും.