പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു.തോപ്പുംപടിയിൽ നടന്ന പരിപാടി ജില്ല ജോ. സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.സി.ശ്രീവൽസൻ, വി.വി. ജീവൻ, എ ജി.സുര' സുരേഷ് ചക്ക നാട്ട്, എച്ച്.എച്ച്.രാജീവ്, ബിജു കുമ്പളങ്ങി തുടങ്ങിയവർ സംബന്ധിച്ചു.