kwa
പള്ളിപ്പുറം , കുഴുപ്പിള്ളി പഞ്ചായത്തുകളിലെ ജലവിതരണ തടസത്തിന് പരിഹാരമായി സ്ഥാപിച്ച മോട്ടോറിന്റെ സ്വിച്ച് ഓൺ കർമ്മം എസ് .ശർമ്മ എം. എൽ .എ നിർവഹിക്കുന്നു.വി .ഡി സതീശൻ എം .എൽ .എ സമീപം

വൈപ്പിൻ : പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ശുദ്ധജലവിതരണ തടസത്തിന് പരിഹാരമായി. നോർത്ത് പറവൂർ പമ്പ് ഹൗസിലെ മോട്ടോർ തകരാറായിരുന്നു പ്രധാന തടസം. ഇതിനു പരിഹാരം കാണാൻ എം. എൽ. എ ഫണ്ടിൽ നിന്നും 4.20 ലക്ഷം രൂപ എസ് ശർമ്മ എം എൽ എ അനുവദിച്ചു. 125 എച്ച് പി മോട്ടോറും സ്റ്റാർട്ടറും പുതിയതായി സ്ഥാപിച്ചു. നോർത്ത് പറവൂർ പമ്പ് ഹൗസിൽ നടന്ന സ്വിച്ച് ഓൺ കർമ്മം എസ് ശർമ്മ എം .എൽ .എ നിർവഹിച്ചു. വി ഡി സതീശൻ എം എൽ എ , പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രമണി അജയൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ലൂയിസ്, ജല അതോറിറ്റി എക്‌സ്‌ക്യൂട്ടീവ് എൻജിനീയർ വി കെ പ്രദീപ്, അസി. എക്‌സ്‌ക്യൂട്ടീവ് എൻജിനീയർ അഖിൽനാഥ്, ഷീബ മേരി, എ എസ് അരുണ, കെ ബി സോജൻ, ദിപിൻഘോഷ് എന്നിവർ സംബന്ധിച്ചു.