കൊച്ചി : വിഭാഗീയതകൾ മറന്ന് സ്നേഹത്തിലും ഐക്യത്തിലും മുന്നേറാൻ ക്രിസ്‌മസ് പ്രചോദനമാകണമെന്ന് യാക്കോബായസഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ പറഞ്ഞു. രാജ്യം അസ്വസ്ഥതയിലൂടെ കടന്നുപോകുന്നത് വേദനിപ്പിക്കുന്നതാണെന്ന് ക്രിസ്‌മസ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്‌മസ് നൽകുന്നത്. മനുഷ്യർ ഭൗതികനേട്ടങ്ങൾ കൈവരിച്ചെങ്കിലും അസമാധാനവും അരക്ഷിതാവസ്ഥയും സമൂഹങ്ങളെയും രാജ്യങ്ങളെയും ഗ്രസിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യതസ്തമല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും പ്രാർത്ഥിക്കാനും കാതോലിക്കാബാവ നിർദ്ദേശിച്ചു.