പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല ബാലവേദി സംഘടിപ്പിക്കുന്ന 'നന്മ'കട്ടികളുടെ ത്രിദിന ക്യാമ്പ് ഇന്ന് (ഡിസംബർ 25) തുടങ്ങും. കളിയും ആട്ടവും പാട്ടും പറച്ചിലും എഴുത്തും സൂര്യഗ്രഹണ കാഴ്ചയും ചരിത്ര മ്യൂസിയത്തിലേക്ക് മെട്രോ യാത്രയുമായി അറിവിനൊപ്പം തിരിച്ചറിവ് എന്ന സന്ദേശവുമായി മൂന്ന് ദിവസം കുഞ്ഞു കൂട്ടുകാർ ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്‌കൂളിൽ ഒത്തുകൂടും. ജില്ലാ പഞ്ചായത്തംഗം എ പി സുഭാഷ് ഉദ്ഘാടനം ചെയ്യും. ടി സി ഷിബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ.ആർ. അജിമോൻ, ജയൻ കന്നേൽ, ടി.സി.ഗീതാദേവി, ജയ കേശവദാസ് തുടങ്ങിയവർ സംസാരിക്കും.