തൃപ്പൂണിത്തുറ: എരൂർ ശ്രീ നാരായണ ഗുരുവരാശ്രമ സംഘം ശ്രീ ഗുരുമാഹേശ്വര ക്ഷേത്രത്തിലെ ഉത്സവം ഡിസം.27 ന് കൊടികയറി ജനുവരി 2ന് സമാപിക്കും.

• 27 ന് രാത്രി ഏഴിന് ക്ഷേത്രം മേൽശാന്തി ഹരിലാൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്, രാത്രി എട്ടിന് നൃത്തം.

• 28 ന് രാവിലെ 9 ന് കളഭാഭിഷേകം, രാത്രി ഏഴു മുതൽ നൃത്തം, 8.30 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം 'ജീവിത പാഠം'.
• 29 ന് രാത്രി 7 മുതൽ ഭക്തിഗാനസുധ, 9 ന് താലം വരവ്, 9.30 ന് കൊച്ചിൻ റോയൽ മീഡിയായുടെ മെഗാഹിറ്റ് ഗാനമേള.

• 30 ന് വൈകീട്ട് 6ന് ഭജന. രാത്രി 8 ന് സർഗോത്സവം സൂപ്പർ മെഗാഷോ.

• 31ന് രാത്രി 7മുതൽ കരോക്കെ ഗാനമേള, രാത്രി 10 ന് 'രുദ്ര ഭൈരവി' നൃത്ത സംഗീത നാടകം.

• ജനുവരി 1ന് പള്ളിവേട്ട മഹോത്സവം.വൈകീട്ടു് 3.30 മുതൽ പകൽപ്പൂരം, 4 ന് ഓട്ടൻ തുള്ളൽ,രാത്രി 9 ന് തായമ്പക, രാത്രി 11ന് പള്ളിവേട്ട.

• ജനു: 2 ന് ആറാട്ട് മഹോത്സവം വൈകീട്ട് 4ന് ആറാട്ട് ബലി. 6.30ന് ശേഷം ആറാട്ട്.