kklm
കനിവ് പാലിയേറ്റീവ് യൂണിറ്റിന്റെ ക്രിസ്മസ് സമ്മാനങ്ങൾ ഷാജു ജേക്കബ് കിടപ്പ് രോഗിക്ക് വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: കനിവ് പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ കിടപ്പ് രോഗികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. പുതുവസ്ത്രങ്ങളും ക്രിസ്മസ് കേക്കുകളും അടങ്ങുന്ന സമ്മാനം സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് വിതരണം ചെയ്തു. എം ആർ സുരേന്ദ്രനാഥ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, സണ്ണി കുര്യാക്കോസ്, സി .എൻ പ്രഭകുമാർ, ജോൺസൺ തോമസ്, സുനിൽ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.