കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി 9.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പള്ളിക്കുന്ന് കുടിവെള്ള പദ്ധതി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ, എംപിഐ ഡയറക്ടർ ഷാജു ജേക്കബ്,ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ആർ പ്രകാശൻ, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ,രമ മുരളീധര കൈമൾ, സാജു ജോൺ, പ്രശാന്ത് പ്രഭാകരൻ എന്നിവർ സംസാരിച്ചു. 30 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യം ലഭ്യമാക്കുന്ന ഈ ചെറുകിട ജല വിതരണ പദ്ധതി 40 വർഷത്തിന് ശേഷമാണ് യാത്ഥ്യമായത്. വാർഡ് അംഗം കെ.ആർ പ്രകാശനെയും പദ്ധതിക്ക് ടാങ്ക് പണിയുവാൻ സ്ഥലം വിട്ടുനൽകിയ പുള്ളിക്കാട്ടിൽ ഡോളിച്ചനെയും ആദരിച്ചു.