anganvadi
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ എൻ.എസ്.എസ് സപ്തദിന സഹവാസ ശിബിരത്തിന്റെ ഭാഗമായി കീഴ്മാട് പത്താം വാർഡിലെ 34 -ാം നമ്പർ അംഗനവാടി നവീകരിക്കുന്നു

ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ എൻ.എസ്.എസ് സപ്തദിന സഹവാസ ശിബിരത്തിന്റെ ഭാഗമായി കീഴ്മാട് പത്താം വാർഡിലെ 34 -ാം നമ്പർ അംഗൻവാടി നവീകരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് സെൽ നടപ്പിലാക്കുന്ന അക്ഷരസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് നവീകരണം. പുതുവത്സരത്തിൽ അംഗൻവാടിയിലേക്ക് എത്തുന്ന കുഞ്ഞുങ്ങളെ ആകർഷിക്കാൻ അംഗൻവാടിയുടെ ചുവരുകൾ എൻ.എസ്.എസ് വാളണ്ടിയർമാർ പെയിന്റ് ചെയ്യുകയും വർണശബളമായ ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കുകയും ചെയ്തു.