ആലുവ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച 'ആലുവ 2020' സെവൻസ് ഫുട്ബാൾ മത്സരത്തിൽ സെവൻസ് എഫ്.സി കോതമംഗലം ചാമ്പ്യന്മാരായി. ഫൈനലിൽ യൂണിവേഴ്‌സൽ ബിൽഡേഴ്‌സ് കളമശേരിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.
വിജയികൾക്കുള്ള ആലുവ മർച്ചന്റ്‌സ് ലക്കി സ്റ്റാർ എവറോളിംഗ് ട്രോഫി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് കൈമാറി. അണ്ടർ 15 അക്കാഡമി വിഭാഗത്തിൽ ജേതാക്കളായ ആശ്രമം പെരുമ്പാവൂർ എഫ്.എ ടീമിനുള്ള ട്രോഫി ആലുവ സ്വദേശിനിയും നടിയുമായ രേഷ്മാ രാജൻ നൽകി. കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് മാത്യൂസ് ഉറമ്പത്ത് മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വർക്കിങ് പ്രസിഡൻറ് ടി.ബി. നാസർ, അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു, എ.ജെ. റിയാസ്, ജോണി മുത്തേടൻ, എം.ഒ. ജോൺ. എം.ടി. ജേക്കബ്, ലത്തിഫ് പുഴിത്തറ, പി.എം. മൂസകുട്ടി, സി.എം. സാമുവെൽ, അയ്യുബ് പുത്തൻപുരയിൽ, അസീസ് അൽബാബ്, എം.എ. സുജിത്, കബീർ കൊടവത്ത്, അജ്മൽ കാമ്പായി, എ.ജെ. റിജാസ്, ഗഫൂർ ലെജൻഡ്, സി.ഡി. ജോൺസൺ, സി.ബി. രാജു, വിദ്യ പുഷ്പൻ, താഹിറ മക്കാർ എന്നിവർ സംസാരിച്ചു .