മൂവാറ്റുപുഴ: നഗരസഭ അതിർത്തിയിൽ താമസിക്കുന്നവരിൽ കൃഷി, മൃഗസംരക്ഷംണം, ക്ഷീരവികസനം, മത്സ്യകൃഷി, ചെറുകിട വ്യവസായം എന്നീ സ്വയംതൊഴിൽ സംരഭങ്ങൾ ഉപജീവനമാഗ്ഗമായി തെരഞ്ഞെടുത്ത നിരവധി പേർക്ക് പ്രകൃതി ദുരന്തം മൂലം ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുകയാണ്. അത്തരം ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി നഗരസഭ പദ്ധതി തയ്യാറാക്കുകയാണ്. പദ്ധതി തയ്യാറാക്കുന്നതിനായി നഗരസഭാ അതിർത്തിൽ താമസിക്കുന്ന അർഹതയുളള ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നഗരസഭ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നാളെ (ശനി)​ വെെകിട്ട് 5 നകം നഗരസഭ ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടാം.