മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമതിയുടേയും, പായിപ്ര എ.എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടേയും സംയുക്തഭിമുഖ്യത്തിൽ നാളെ (ശനി)​ ഉച്ചകഴിഞ്ഞ് 3 ന് മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുംടെ ശതാബ്ദി വർഷാചരണവും സ്വർഗ്ഗ സംവാദ സദസും ലെെബ്രറി ഹാളിൽ നടക്കും .ലെെബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.ടി.ഉലഹന്നാൻ സ്വർഗ്ഗ സംവാദം ഉദ്ഘാടനം ചെയ്യു. സംസ്കൃത സർവകലാശാല ജീവനക്കാരിയും കവയത്രിയുമായ സിന്ധു ഉല്ലാസ് വിഷയം അവതരിപ്പിക്കും. ലെെബ്രറി പ്രസിഡന്റ എം.കെ .ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് നേതൃസമതി കൺവീനർ ഇ. എ. ഹരിദാസ്,​ വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവർത്തകർ സംസാരിക്കും.