ആലുവ: സഹകരണവകുപ്പ് ഉത്തരവുകൾക്ക് വിരുദ്ധമായി കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സഹകാരികളിൽ നിന്ന് അമിതപലിശ ഈടാക്കുന്നതിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ്‌കുമാർ, കെ.എസ്. ഹരിദാസ്, എം. കലാധരൻ, കെ.ആർ. രാമചന്ദ്രൻ, എസ്. കലാധരൻ നായർ, വി.പി. രാജീവ്, ബേബി സരോജം, സി.ആർ. ബാബു, രാധാകൃഷ്ണൻ, സുനിൽകുമാർ, ഇന്ദിര കുന്നക്കാല, രഞ്ജിത്, എം.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.