vayojanam
നെടുമ്പാശേരി പഞ്ചായത്ത് വയോജന സംഗമം കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ അംഗൻവാടികൾക്ക് കീഴിലുള്ളവർക്കായി സംഘടിപ്പിച്ച വയോജനസംഗമം സീരിയൽ സിനിമാതാരം കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എൻ.വി. ബാബു, അംബിക പ്രകാശൻ, ആനി കുഞ്ഞുമോൻ, വാർഡ് മെമ്പർ സി.വൈ. ശാബോർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിൽവി എന്നിവർ സംസാരിച്ചു. എം.എസ്. മോഹനൻ, സിസ്റ്റർ അർപ്പിത എന്നിവർ ക്ലാസെടുത്തു. കലാപരിപാടികളും മത്സരങ്ങളും നടത്തി.