sndp
പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബാലവേദി ക്യാമ്പ് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം അവധിക്കാലക്യാമ്പും ക്രിസ്‌മസ് ആഘോഷവും സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് സിയ സുനിൽ അദ്ധ്യക്ഷയായിരുന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ ഷാജി മാലിപാറ ക്യാമ്പ് നയിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ, ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, കെ.വി. അജീഷ് എന്നിവർ സംസാരിച്ചു.