swami-visalanandha
ശ്രീനാരായണ ഗുരുദേവകൃതികളെ ആസ്പദമാക്കി ശ്രീനാരായണഗുരു വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ചോദ്യോത്തര പംക്തിയിൽ വിജയികളായവർ സ്വാമി വിശ്വലാനന്ദ സ്വാമിക്കൊപ്പം

ആലുവ: ശ്രീനാരായണ ഗുരുദേവകൃതികളെ ആസ്പദമാക്കി ശ്രീനാരായണഗുരു വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ചോദ്യോത്തര പംക്തിയിൽ രമജയപ്രകാശ് (പത്തനംതിട്ട) ഒന്നാം സ്ഥാനവും, ശോഭന വിജയൻ (കോതമംഗലം) രണ്ടാം സ്ഥാനവും, സിനി രാജേഷ് (പൂന) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആശ രാജേന്ദ്രൻ, ഗോകുൽകൃഷ്ണ, പ്രസാദ് താളുങ്കൽ, സുജല രാജേന്ദ്രൻ എന്നിവർക്കും സമ്മാനങ്ങൾ ലഭിച്ചു. വിജയികൾക്ക് ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ പതക്കം, പ്രശംസപത്രം, ശ്രീ നാരായണധർമ്മം ഗ്രന്ഥം എന്നിവ സമ്മാനിച്ചു. ഒന്നിലധികം വിജയികളായവർക്ക് ഫലകം നൽകി ആദരിച്ചു. ശിവഗിരി മഹസമാധിയിൽ നടന്ന ചടങ്ങിൽ സ്വാമി വിശാലാനന്ദ സമ്മാനംനൽകി​. കെ.ആർ. ഉദയൻ മാവേലിക്കര, രാജേഷ് ഓട്ടൂർ, അനിൽകുമാർ (അടൂർ), റെജി തേക്കുങ്കൽ (മല്ലപ്പള്ളി), ജഗൽ കുമാർ (അടുവാശ്ശേരി), പ്രതീഷ് (അങ്കമാലി) എന്നിവർ നേതൃത്വം നൽകി.