ആലുവ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളന പതാക ജാഥക്ക് ഇന്ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ 10ന് മാടവന, 11ന് മരട്, 12ന് കാക്കനാട്, മൂന്നിന് ആലുവ മാർക്കറ്റ്, നാലിന് അത്താണി, 4.30ന് അങ്കമാലി, 5.30ന് കറുകുറ്റി പൊങ്ങം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ജാഥ ക്യാപ്റ്റൻ എ.ആർ. ബാലൻ, വൈസ് ക്യാപ്റ്റൻ കെ. കോമളകുമാരി, മാനേജർ സി.ബി. ദേവദർശനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.