പെരുമ്പാവൂർ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണമെന്ന് കിസാൻസഭ പെരുമ്പാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. വി.കെ.കുമാരൻ സ്മാരകഹാളിൽ ചേർന്ന സമ്മേളനം കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എൻ.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.അഷറഫ്, മണ്ഡലം സെക്രട്ടറി കെ.പി.റെജിമോൻ, പി.കെ.രാജീവൻ, കെ.കെ. രാഘവൻ, രാജേഷ് കാവുങ്കൽ എന്നിവർ പ്രസംഗിച്ചു. പി.എൻ.ഗോപിനാഥ് (സെക്രട്ടറി) കെ.എ.സുലൈമാൻ, കെ.പി.കുഞ്ഞപ്പൻ (ജോയിന്റ് സെക്രട്ടറിമാർ) കെ.എൻ.ജോഷി (പ്രസിഡന്റ്) സാജു.വി.പോൾ, സജിപോൾ (വൈസ്പ്രസിഡന്റുമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.