p-p-avarachan
അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചനെ കുറുപ്പംപടി ലെമൺ ഗ്രാസ് ആൻഡ് ഓയിൽ ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി ആദരിക്കുന്നു

പെരുമ്പാവൂർ: സർക്കിൾ സഹകരണ യൂണിയനിലേക്ക് ജയിച്ച് സാമൂഹ്യ സഹകരണരംഗത്ത് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചനെ കുറുപ്പംപടി ലെമൺ ഗ്രാസ് ആൻഡ് ഓയിൽ ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി ആദരിച്ചു. ബെന്നി ബഹനാൻ എം.പി പുരസ്‌ക്കാരം നൽകി. ചെയർമാൻ കെ.കെ മാത്യുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മനോജ് മൂത്തേടൻ, ബേസിൽ പോൾ, പോൾ ഉതുപ്പ്, ജോയി പൂണേലിൽ, സജി പടയാട്ടിൽ, സെക്രട്ടറി വില്ല്യം ജോസഫ്, പി.കെ ജമാൽ, കെ.കെ രഘു, ബിൻസി മത്തായി, സാലി ബേബി, ദീപ ഷിബു എന്നിവർ പ്രസംഗിച്ചു.