മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖല പൗരസമതിയുടെ വാർഷികവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പുംനാളെ (ശനി)​ രാവിലെ 8.30 മുതൽ ഉച്ചക്ക് 1 വരെ കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. മേഖല പൗരസമതി പ്രസിഡന്റ് നജീർ ഉപ്പൂട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സമീർ പുഴക്കര സ്വാഗതം പറയും.റിട്ടേ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ആർ. ശിവദാസൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.