പെരുമ്പാവൂർ: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംയുക്ത ക്രൈസ്തവ റാലിയുടെ സമാപന സമ്മേളനത്തിൽ ഫാദർ ജോസഫ് പുത്തൻപുരക്കൽ പ്രസംഗിക്കും. 29 ന് നടക്കുന്ന ക്രിസ്മസ് റാലിയോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിലാണ് അദ്ദേഹം പ്രസംഗിക്കുന്നത്. വൈ.എം.സി.എ.യുടേയും,എക്യുമെനിക്കൽ ക്ലർജി കോൺഫ്രൻസിന്റേയും സംയുതാഭിമുഖ്യത്തിൽ വൈകിട്ട് 5.30ന് പെരുമ്പാവൂർ ബോയിസ് ഹൈസ്‌കൂൾ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയിൽ 300 കുട്ടികൾ പാപ്പാജിയായി അണിനിരക്കും.നാഷണൽ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 15 പേർ റാലിയിൽ സ്‌കേറ്റിംഗ് അവതരിപ്പിക്കും.റാലിയിലും പൊതുസമ്മേളനത്തിലും 10000 പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈ.എം.സി.എ പ്രസിഡന്റും,ജനറൽ കൺവീനറുമായ റ്റി.വി. ബെന്നി,വൈസ് പ്രസിഡന്റ് ടി.ടി. രാജൻ,സെക്രട്ടറി എം. ജെ. ജോസഫ്,സാബു ഇട്ടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.