mega-carnivel
നക്ഷത്ര തടാകം മെഗാ കാർണിവെൽ റോജി എം ജോൺ എം എൽ എ സ്വിച്ച് ഒൺ ചെയ്യുന്നു.

കാലടി: മലയാറ്റൂർ മണപ്പാട്ട് ചിറയിലെ നക്ഷത്രതടാകം മെഗാ കാർണിവൽ 2019 ന് തുടക്കംകുറിച്ചു. മണപ്പാട് ചിറയുടെ പരിസരത്ത് ഒരുക്കിയ കൂറ്റൻവേദിയിൽ റോജി എം ജോൺ എം.എൽ.എ നക്ഷത്രതടാകത്തിന്റെ സ്വിച്ച് ഒൺ കർമ്മം നിർവഹിച്ചു. മലയാറ്റൂർ നീലിശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി അദ്ധ്യക്ഷത വഹിച്ചു. മൂലൻ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. വർഗീസ് മൂലൻ, വിമലഗിരി പള്ളി വികാരി ഫാ. തോമസ് മഴുവഞ്ചേരി, വൈസ് പ്രസിഡന്റ് ഷാഹിൻ കണ്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ മാടവന, ബ്ലോക്ക് പഞ്ചായത്ത് അംഗം സരള മോഹനൻ, കെ.കെ. പ്രഭ, പ്രോഗ്രാം കോ - ഓഡിനേറ്റർ വിൽസൺ മലയാറ്റൂർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധിപേർ സന്നിഹിതരായിരുന്നു.

110 ഏക്കർ വിസ്തൃതിയിലുള്ള മണപ്പാട്ട് ചിറയിൽ 11019 നക്ഷത്രങ്ങൾ ഇന്നലെ വൈകിട്ട് മിഴി തുറന്നു. നൂറ് കണക്കിന് വിനോദസഞ്ചാരികളും നാട്ടുകാരും എത്തിച്ചേർന്നു. തുടർന്നുള്ള ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറും. അമ്യൂസ്മെൻറ് പാർക്ക്, ട്രേഡ് ഫെയർ, ഫുഡ് കോർട്ട് തുടങ്ങിയവയുമുണ്ട്. ഡി.ജെ മ്യൂസിക്, ഗാനമേള, ഫ്യഷൻ മ്യൂസിക്, മിമിക്രി തുടങ്ങിയവ ഡിസംബർ 31 വരെ നടക്കും. ചിറയോട് ചേർന്ന് നിർമിച്ചിട്ടുള്ള കൂറ്റൻ പപ്പാഞ്ഞിയെ 3l ന് അർദ്ധരാത്രിയോടെ അഗ്നിക്കിരയാക്കും ഡി.ജെ മ്യൂസിക് പശ്ചാത്തലത്തിൽ നടക്കുന്ന ന്യൂ ഇയർ പരിപാടികളോടെ സമാപിക്കും.