sathi-jayakrishnan
പെരുമ്പാവൂർ സിവിൽ ഡിഫൻസ് യൂണിറ്റിന്റെ ഉദ്ഘാടനം പെരുമ്പാവൂർ അഗ്നി രക്ഷാ നിലയത്തിൽ വച്ച് മിനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: കേരള സിവിൽ ഡിഫൻസ് പെരുമ്പാവൂർ യൂണിറ്റ് രൂപീകരിച്ചു. രാവിലെ 10 മണിക്ക് പെരുമ്പാവൂർ അഗ്നി രക്ഷാ നിലയത്തിൽ മുൻസിപ്പൽ ചെയപേഴ്‌സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച് അസൈനാർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ നൗഷാദ് പി.എം പരിശീലനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബീന രാജൻ ആശംസ അറിയിച്ചു. അസി സ്റ്റേഷൻ ഓഫീസർ പി. ആർ ലാൽജി വി വൈ ഷമീർ , ഷിജോ ജേക്കബ്, സജാദ് എം, ഷമീർ കെ.പി. എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നാളെ സമാപിക്കും.