ചോറ്റാനിക്കര: കുപ്പക്കാട് ചെറിയപാടത്ത് സി.എൻ. വിമലൻ (80) നിര്യാതനായി. റിട്ട. ഐ.ടി.ഡി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പരേതയായ എ.കെ.ശൈലജ. മക്കൾ : നിത, ഹിത. മരുമകൻ: സേതുനാഥ് (ദുബായ്) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എരുവേലി ശാന്തി തീരം ശ്മശാനത്തിൽ.
പുരാവസ്തു ഗവേഷകനും വലിയ പുരാവസ്തു ശേഖരത്തിന്റെ ഉടമയുമയുമായിരുന്നു വിമലൻ. അത്യപൂർവങ്ങളായ താളിയോല ഗ്രന്ഥങ്ങളും, ഹോർത്തൂസ് മലബാറിക്കസ് എന്ന പുരാതന ഗ്രന്ഥത്തിന്റെ ആദ്യകാല പകർപ്പും മറ്റ് നിരവധി അപൂർവ ഗ്രന്ഥങ്ങളും നാണയങ്ങളും മറ്റും വിമലന്റെ ശേഖരത്തിലുണ്ട്. വൈപ്പിൻ സ്വദേശിയായ വിമലൻ ദീർഘകാലം കണ്ണൂരാണ് താമസിച്ചിരുന്നത്.