കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലെ സത്യവും മിഥ്യയും എന്ന വിഷയത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ മൂവ്‌മെന്റ് ഇന്ന് വൈകിട്ട് 4 ന് എറണാകുളം' ബി.ടി.എച്ച് ൽ സെമിനാർ സംഘടിപ്പിക്കും.
അഡ്വ. കെ.വി. സാബു അദ്ധ്യക്ഷത വഹിക്കും, ജസ്റ്റിസ് വി. ചിദംബരേഷ് ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തോഡക്‌സ് സഭ ബിഷപ്പ് ഗീവർഗീസ് യുലിയോസ്, മുൻ ചീഫ് സെക്രട്ടറി സി.വി. ആനന്ദ് ബോസ്, മുൻ ഡി.ജി.പി. എം.ജി.എ. രാമൻ, ലിസി ബിജു, സുരേഷ് ജേക്കബ് വൈദ്യൻ തുടങ്ങിയവർ സംസാരിക്കും.