വൈപ്പിൻ: കേരളസർക്കാരിന്റെ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ സുൽഫത്ത് മൊയ്തീനെയും ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് തുടർച്ചയായി കരസ്ഥമാക്കിയ പള്ളിപ്പുറം ക്ഷീരസംഘം പ്രസിഡന്റ് ടി.പി. ശിവദാസിനെയും വൈപ്പിൻ ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആദരിച്ചു. പ്രസിഡന്റ് കെ.ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്.എം അഷറഫ്, വൈസ്‌ പ്രസിഡന്റ് എം.ജി. രാമസ്വാമി, എ.എസ്. കുട്ടൻ, റോസ്‌മേരി ലോറൻസ്, ജി.ബി. ഭട്ട്, ഒ.സി. സുരേഷ്, ഡെയ്‌സി ജെയിംസ്, വർഗീസ് നരിക്കുളം എന്നിവർ പ്രസംഗിച്ചു.