balasuingam
ബാലസംഘം അങ്കമാലി എരിയാകമ്മിറ്റിയിലെ കൂട്ടുകാർ സൗരക്കണ്ണട ഉപയോഗിച്ച് വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നു

അങ്കമാലി: ബാലസംഘം അങ്കമാലി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത് എ.പി. കുര്യൻ സ്മാരക കമ്യൂണിറ്റി ഹാൾ പരിസരത്ത് ബാലസംഘം കൂട്ടുകാർ ഒത്തുചേർന്ന് സൗരക്കണ്ണട ഉപയോഗിച്ച് വലയ സൂര്യഗ്രഹണം നിരീക്ഷിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 210 പേർ പങ്കെടുത്തു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. തുടർന്ന് സംഘടിപ്പിച്ച സൂര്യോത്സവം ശാസ്ത്രസമ്മേളനം ബാലസംഘം അങ്കമാലി ഏരിയാ കൺവീനർ കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അമൃത ടി.എസ് അദ്ധ്യക്ഷയായി. അക്കാഡമിക് കമ്മിറ്റി കൺവീനർ റോജിസ് മുണ്ടപ്ലാക്കൽ ശാസ്ത്ര ക്ലാസെടുത്തു. ശാസ്ത്രക്വിസ് മത്സരവും നടത്തി. കെ.കെ. ഗോപി, ഷാജി എം.കെ, റോയി, ഗംഗ, മുരളി എന്നിവർ പ്രസംഗിച്ചു.