വൈപ്പിൻ: മുനമ്പം മത്സ്യമേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഫിഷറീസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ തെരുവിൽ നേരിടേണ്ടിവരുമെന്ന് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ജെ. ടോമി, ബ്ലോക്കുകമ്മിറ്റി പ്രസിഡന്റ് വി.എസ്. സോളിരാജ്, വൈസ് പ്രസിഡന്റ് പി.പി. ഗിരീഷ്, മണ്ഡലം പ്രസിഡന്റ് എം.ജി. സഹദേവൻ എന്നിവർ മുന്നറിയിപ്പു നൽകി. ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണം. ചെറുമീൻ പിടിക്കുന്ന ബോട്ടുകളെ പിടികൂടി പിഴയിടീക്കുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ട് പ്രാവശ്യം ചർച്ച ചെയ്‌തെടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ ബോധപൂർവം അട്ടിമറിക്കുകയാണ്.