കൊച്ചി: ഹരിയ കൊച്ചി പദ്ധതി ജനകീയമാക്കാൻ കൊച്ചിയിലെ ബ്ലോഗർമാരുടെ കൂട്ടായ്‌മ ഇന്ന് 3 ന് കലൂരിലെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ആസ്ഥാനത്ത് നടക്കും. നവമാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുന്നവർക്ക് ഗ്രീൻ കൊച്ചിൻ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. മാലിന്യ സംസ്‌കരണം, ശേഖരണം, നിർമാർജനം എന്നീ മേഖലകളിൽ കർമ്മപദ്ധതികൾ മിഷൻ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദ്യ ഘട്ടമാണ് ഗ്രീൻ കാർണിവൽ.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം, കേരള ശുചിത്വ മിഷൻ, ഐ.എം.എ, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് സംഘാടകർ അറിയിച്ചു.