revival
കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽടോപ്പിൽ ആരംഭിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര സുവിശേഷ യോഗം പ്രൊഫ. എം.വൈ യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽടോപ്പിൽ ആരംഭിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ രാജ്യാന്തര സുവിശേഷ യോഗം പ്രൊഫ. എം.വൈ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. 'യേശുക്രിസ്തു, ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ' എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.

മനുഷ്യൻ തന്റെ മനസിലെ വികാരങ്ങളും വിചാരങ്ങളും എല്ലാം ക്രിസ്തുവിന്റെ പാദത്തിൽ തുറന്നു പറഞ്ഞ് അനുഭവിക്കുക എന്നുള്ള ഏകലക്ഷ്യം ഓരോരുത്തരും പ്രാപിക്കണമെന്ന് പ്രൊഫ. എം.വൈ. യോഹന്നാൻ പറഞ്ഞു. രണ്ടാം ദിവസമായ ഇന്നലെ പ്രൊഫ. സി.എം. മാത്യു സുവിശേഷസന്ദേശം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ രചിച്ച 'സന്തോഷം', 'കറേജ് ഇൻ ക്രൈസിസ്' എന്നിവ പ്രകാശനം ചെയ്തു.

ഫാ. ജോർജ്ജ് കട്ടക്കയം, ബേബിവർഗീസ് (യു.എസ്.എ.)എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇന്ന്‌ രാവിലെ 9.00 ന് ആരംഭിക്കുന്ന പകൽ യോഗത്തിൽ ഉച്ചയ്ക്ക് 1.00 വരെ സാക്ഷ്യങ്ങളും ലഘു പ്രസംഗങ്ങളുമുണ്ടാകും.വൈകിട്ട് 5.30 ന് ഫാ. തോമസ് പഴമ്പിള്ളി, വി.എം. എൽദോസ്, യു.​ടി.ജോർജ്ജ് എന്നിവർ പ്രസംഗിക്കും.
കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഹിൽടോപ്പിന് താഴെ സ്​റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.