sivagiri-padhayathara-
ഗുരുധർമ്മ പ്രചരണ സഭ കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര.

പറവൂർ : ഗുരുധർമ്മ പ്രചരണ സഭ കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 87-ാംമത് ശിവഗിരി തീർത്ഥാടന വിളംബര പദയാത്രയും വിളംബരസമ്മേളനവും നടന്നു. മുപ്പത്തടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് സഭ ജില്ലാ സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ നയിച്ച വിളംബര പദയാത്ര മുപ്പത്തടം സൗത്ത് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സനൂഷ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കടുങ്ങല്ലൂരിൽ നടന്ന പദയാത്ര സമാപനവും വിളംബര സമ്മേളനവും സഭ കേന്ദ്ര ചീഫ് കോ ഓഡിനേറ്റർ കെ.എസ്. ജെയിൻ ഉദ്ഘാടനം ചെയ്തു. കളമശേരി മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതിഅംഗം സിനീഷ്, ജില്ലാ സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, മണ്ഡലം സെക്രട്ടറി സാവിത്രി രാജൻ, വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ, ജില്ലാ കമ്മിറ്റിഅംഗം രത്നമ്മ മാധവൻ തുടങ്ങിയവർ സംസാരിച്ചു.