കൊച്ചി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കക, തടങ്ങൽ പാളയം നിർമ്മാണത്തിന്റെ വസ്തുതകൾ വെളിപ്പെടുത്തുക, സമരം ചെയ്യുന്നവരെ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിലിടുന്നത് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് കച്ചേരിപ്പടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. റെജികുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.