കോലഞ്ചേരി: പിൻ സീറ്റിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത് പിടിക്കപ്പെട്ടില്ലെന്നോർത്ത് ആശ്വസിക്കാൻ വരട്ടെ.... പണി പിന്നാലയുണ്ട്. ഓടിച്ചിട്ട് പിടിക്കലും, വളവിൽ മറഞ്ഞു നിന്ന് കൈ കാണിക്കലുമെല്ലാം മോട്ടോർ വാഹന വകുപ്പ് നിർത്തുന്നു. നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുത്ത് പിഴയടക്കാനുള്ള നോട്ടീസ് തപാലിൽ അയക്കും. വിവിധ ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളും, കൂടാതെ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളിലെ കാമറകളും നിയമ ലംഘനങ്ങൾ ഒപ്പിയെടുത്ത് പണി പാഴ്സലായി അയക്കുകയാണ്. പൊതുജനങ്ങൾക്കും നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് ആർ.ടി.ഒയുടെ നമ്പറിലേക്ക് അയച്ചുനൽകാം.
. ഒപ്പം 500 രൂപ പിഴയടക്കാനുള്ള നിർദേശവും. പോരാത്തതിന് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശീലന ക്ലാസിലും പങ്കെടുക്കണം. ഇല്ലെങ്കിൽ നിയമനടപടിയെന്ന മുന്നറിയിപ്പും ഉണ്ട്.