missis
മിസിസ് കേരള മത്സരവിജയികളായ ടിന ജെയ്സൺ, സരിത രവീന്ദ്രനാഥ്, പൂർണിമ വിശ്വനാഥൻ, രമ്യ സൂര്യകുമാർ എന്നിവർ

കൊച്ചി : മിസിസ് കേരള സുന്ദുരിപ്പട്ടം സരിത രവീന്ദ്രനാഥിന്. ടിനെ ജെയ്സൺ ഫസ്റ്റ് റണ്ണറപ്പായും പൂർണിമ വിശ്വനാഥ് സെക്കന്റ് റണ്ണറപ്പായും രമ്യ സൂര്യകുമാർ തേർഡ് റണ്ണറപ്പായും തിരിഞ്ഞെടുക്കപ്പെട്ടു.

വിവാഹിതരിലെ സുന്ദരികളെ കണ്ടെത്തുന്ന മത്സരത്തിൽ 32 പേരാണ് അവസാനഘട്ടത്തിൽ മത്സരിച്ചത്. ക്രിസ്‌മസ് ദിനത്തിൽ എസ്പാനിയോ ഇവന്റ്സാണ് മത്സരം സംഘടിപ്പിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് വിജയികളെ നിർണയിച്ചത്. ഫാഷൻ സ്റ്റൈലിസ്റ്റ് അംബികപിള്ള, അവതാരക രഞ്ജിനി ഹരിദാസ്, നടി രചന നാരായണൻകുട്ടി, അവതാരകൻ രാഹുൽ ഈശ്വരൻ, നടി അശ്വതി, മുൻവർഷത്തെ മിസിസ് കേരള സജിന സലിം എന്നിവരാണ് അവസാനഘട്ടത്തിൽ മൂല്യനിർണയം നടത്തിയത്.