കൊച്ചി : ശ്രീഗുരുവായൂരപ്പൻ ധർമ്മകലാ സമുച്ചയത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ട് ഏഴിന് അഷ്ടപദിയാട്ടം അവതരിപ്പിക്കും.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജയദേവൻ രചിച്ച ഗീതാഗോവിന്ദത്തെ ആസ്പദമാക്കി തയ്യാറാക്കിയ നൃത്ത നാടക രൂപമാണ് അഷ്ടപദിയാട്ടം. നാല്, അഞ്ച്, ആറ് സർഗങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ധർമ്മകലാ സമുച്ചയം സ്ഥാപകനും ട്രസ്റ്റിയും ഡി.എം.ആർ.സി മുഖ്യോപദേഷ്ടാവുമായ ഇ. ശ്രീധരൻ അറിയിച്ചു.