cpi
സഹകരണവേദി ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാർഷിക വായ്പകൾക്ക് സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്നത് നിഷേധിക്കാനുള്ള കേന്ദ്ര തീരുമാനം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. സഹകരണവേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണവേദി ജില്ലാ സെക്രട്ടറി കെ.ബി. അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണവേദി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഭാസുരംഗൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണവേദി ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി. നവകുമാരൻ, കെ.കെ. സുബ്രഹ്മണ്യൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ടി.എൻ. സോമൻ, എം.എം. ജോർജ്, പി.എച്ച്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.ബി. അറുമുഖനെ ജില്ലാ പ്രസിഡന്റായും ഇ.കെ. ശിവനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.