കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഐരാപുരം ശ്രീ ശങ്കരവിദ്യാപീഠം കോളേജ് നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ് അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് അനിത.കെ.നായർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, പ്രോഗ്രാം ഓഫീസർമാരായ എം.ജി. വിശ്വൻ, ഡോ. നിഷ ഉണ്ണികൃഷ്ണൻ, വോളണ്ടിയർ സെക്രട്ടറിമാരായ അനുവിന്ദ, കണ്ണൻ ശിവൻ എന്നിവർ പ്രസംഗിച്ചു.
ഏഴുദിവസങ്ങളിലായി അരിക്കൽ തോട്, കനാൽ, സ്‌കൂൾ എന്നിവ ശുചീകരണം നടത്തി. വീട്ടൂർ ഗവ. എൽപി സ്‌കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അക്ഷയോർജ്ജ ഉപഭോക്തൃ സർവ്വെ നടത്തുകയും ചെയ്തു.