പറവൂർ : വൈപ്പിൻ മേഖലയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി പറവൂർ സബ്ഡിവിഷൻ പമ്പിംഗ് സ്റ്റേഷനിൽ പുതിയ പമ്പിംഗ് മോട്ടോർ സ്ഥാപിച്ചു. എസ്. ശർമ്മ എം.എൽ.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 125 എച്ച്.പി മോട്ടോറും എഫ്.സി.എം.എ സ്റ്റാർട്ടറുമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്വിച്ച് ഓൺ വി.ഡി. സതീശൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു.
നിലവിലുണ്ടായിരുന്ന മോട്ടോർ കേടായതിനെത്തുടർന്ന് പമ്പിംഗ് തകരാറിലാകുകയും പള്ളിപ്പുറം, മുനമ്പം, കുഴുപ്പിള്ളി ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാക്കുകയും ചെയ്തിരുന്നു. കൊച്ചി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ വി.കെ. പ്രദീപ്, പറവൂർ സബ് ഡിവിഷൻ ഉദ്യോഗസ്ഥരായ ജയിൻരാജ്, അസി, ഷീബമേരി, അഖിൽനാഥ് തുടങ്ങിയവർ പങ്കെടുത്തു.