കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൂര്യോത്സവം ആചരിച്ചു. മോറക്കാല മലേക്കുരിശ് മലമുകളിൽ വലയ സൂര്യഗ്രഹണം കാണാൻ രാവിലെ മുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന നൂറിലധികംപേർ ഇവിടെ വലയസൂര്യ ഗ്രഹണം കാണാനെത്തി. സൂര്യഗ്രഹണം സംബന്ധിച്ച ചർച്ചകളും ഐതിഹ്യ കഥകളും പങ്കുവെച്ചു. ലൈബ്രറി സെക്രട്ടറി സാബു വർഗീസ് അദ്ധ്യക്ഷനായി.മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌ക്കൂൾ മുൻ പ്രിൻസിപ്പൽ സണ്ണി പോൾ ഉദ്ഘാടനം ചെയ്തു. ചലചിത്രതാരം എൽദോ മാത്യു മുഖ്യാതിഥിയായി. പി.ഐ. പരീകുഞ്ഞ്,ജിജോ കുര്യൻ,ജെസ്സി ഐസക്ക്; വി.എ. മോഹനൻ, എൻ.എം.അബ്ദുൾ കരീം,എൻ.വി. വാസു, എൽദോ കെ തങ്കച്ചൻ,കെ.ജി. അശോക് കുമാർ,വൽസ എൽദോ,പുഷ്പ്പ സണ്ണി എന്നിവർ നേതൃത്വം നൽകി.