ആലുവ: വലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ബാലസംഘം എടത്തല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആകാശവിസ്മയക്കാഴ്ച സംഘടിപ്പിച്ചു. പ്രത്യേകകണ്ണട ഉപയോഗിച്ച് കുട്ടികൾ തത്സമയം വലയ സൂര്യഗ്രഹണ കാഴ്ചകൾ കണ്ടു. റാണിചന്ദ്ര ക്ലാസെടുത്തു. ബാലസംഘം കൺവീനർ വി.ബി. സെയ്തുമുഹമ്മദ്, പ്രസിഡന്റ് ശ്രഗാമി സഞ്ചയ്, സെക്രട്ടറി അപർണ ദിലീപ്, പി. മോഹനൻ, നിഷ ദിലീപ്, ദാസൻ, എന്നിവർ നേതൃത്വം നൽകി.