ആലുവ: മുപ്പത്തടം യുവജനസമാജം വായനശാല മഴവിൽ ബാലവേദിയുടെയും ബാലസംഘം കടുങ്ങല്ലൂർ വില്ലേജ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മുപ്പത്തടം കവലയിൽ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്ലാസും നിരീക്ഷണവും സംഘടിപ്പിച്ചു. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. ബാലസംഘം പ്രസിഡന്റ് ഇ.എ. ആദിത്യൻ, അഭിജിത്ത് എന്നിവർ ക്ലാസെടുത്തു. കൂടൽ ശോഭൻ, മധു, ജയലാൽ, അഭിനവ് ഉണ്ണി എന്നിവർ സംസാരിച്ചു.