കൊച്ചി: ഫസൽ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് ഏഴര വർഷമായി നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന സി.പി.എം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ദുരിതജീവിതത്തെ ഉയർത്തിക്കാട്ടി കുട്ടികളുടെ പ്രതിഷേധം.

ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിൽ നടന്ന പരിപാടി

എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കവിതയിലൂടെയും പാട്ടിലൂടെയും കഥാപ്രസംഗത്തിലൂടെയും വരകളിലൂടെയും കുട്ടികൾ സംവദിച്ചു.

ബാലസംഘം, സി എച്ച് കണാരൻ മെമ്മോറിയൽ ഗ്രന്ഥാലയം ബാലവേദി സിഎച്ച് നഗർ, ജസ്റ്റീസ് ഫോർ ഫ്രീഡം എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാലസംഘം ജില്ലാ പ്രസിഡന്റ് അനൂജ. ബി അധ്യക്ഷയായി. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാൻ, ബാലസംഘം ജില്ലാ രക്ഷാധികാരി കെ.എൻ ഉണ്ണികൃഷ്ണൻ, ബാലസംഘം ജില്ലാ സെക്രട്ടറി അരവിന്ദ് അശോക് കുമാർ, എം.പി ഷൈനി, സോഹൻ സീനുലാൽ, ബാലസംഘം ജില്ലാ കൺവീനർ എം.പി മുരളി എന്നിവർ സംസാരിച്ചു.