അങ്കമാലി: നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ നാദാപുരത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് പോകുകയായിരുന്ന ടെമ്പോട്രാവലർ ഇടിച്ച് ഡ്രൈവർ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. പൂണേലി മടവഞ്ചേരി പുതിയപറമ്പിൽ വീട്ടിൽ സിയാദ്(13), മുടവന്തേരി പുതിയപറമ്പത്ത് വീട്ടിൽ മുഫ്‌സിന (26), നടുപുറം വെള്ളിയോടംകണ്ടി വീട്ടിൽ ഫാത്തിമ (26), നടുപുറം മുടവന്തേരി പുതിയപറമ്പത്ത് വീട്ടിൽ അഹമ്മദ് (58), വടകര ഇടച്ചേരി ചീച്ചേൻകണ്ടി വീട്ടിൽ മിൻഹ ഫാത്തിമ (9), പൂണേലി പുതിയപറമ്പത്ത് വീട്ടിൽ അസ്‌നത്ത് (27), മുടവന്തേരി പുതിയപറമ്പത്ത് വീട്ടിൽ നിത ഫാത്തിമ (8), തളിയിൽ തേവർകോവിൽ കുന്നുവീട്ടിൽ അൻവർ (45), വടകര ഇടച്ചേരി ചീച്ചേൻകണ്ടി വീട്ടിൽ ഫവാസ് (15), നാദാപുരം വെള്ളിയോടംകണ്ടി വീട്ടിൽ റിഫ മറിയം (5), ഇടശേരി മാവിലോട്ടുകര വീട്ടിൽ ഫസൽ (36), മുടവന്തേരി പുതിയപറമ്പത്ത് വീട്ടിൽ മൈമൂനത്ത് (48), ഇടച്ചേരി ചീച്ചേൻകണ്ടി വീട്ടിൽ റാബിയത്ത് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ആറോടെ ദേശീയപാതയിൽ അങ്കമാലി കെ.ജി.ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ടെമ്പോട്രാവലർ ഡ്രൈവർ ഫസലിന്റെ പരിക്ക് ഗുരുതരമാണ്. വാഹനത്തിൽ കുടുങ്ങിപ്പോയ ഫസലിനെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപെടുത്തിയത്. പരിക്കേറ്റ എല്ലാവരെയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.