കൊച്ചി: കളമശേരി മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ വൈദ്യുത വണ്ടിയിൽ 'അമ്മരുചി' എന്നപേരിൽ ഭക്ഷണശാല ആരംഭിക്കുന്നു. 30ന് മന്ത്രി എ.സി. മൊയ്തീൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ആധുനിക അടുക്കളയോടുകൂടിയതാണ് വാഹനം. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ കളമശേരി മുൻസിപ്പാലിറ്റിയിലെ പത്ത് പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാകും അമ്മരുചി കച്ചവടം. പത്ത് മണിക്കൂർ പ്രവർത്തിക്കുന്നതിന് 25 രൂപ ചിലവിൽ വാഹനം ദിവസവും ചാർജ് ചെയ്യണം.

ഇടപ്പള്ളി കൂനംതൈ ബീരാൻകുട്ടി നഗറിലെ പത്ത് അംഗങ്ങളാണ് അമ്മരുചിക്ക് പിന്നിൽ. ബാങ്ക് ഒഫ് ഇന്ത്യയാണ് സാമ്പത്തിക സഹായം.