കൊച്ചി: വാളയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് ഫോർ വാളയാർ കിഡ്‌സ് ഫോറം ഏ നീതിയാത്ര സംഘടിപ്പിക്കുന്നു. ജനുവരി നാലിന് ഹെക്കോടതിയിൽ നിന്നും ആരംഭിക്കുന്ന യാത്ര 22ന് തിരുവനന്തപുരത്ത് അവസാനിക്കും. സെക്രട്ടറിയേറ്റ് മാർച്ചിൽ ആയിരങ്ങൾ പങ്കെടുക്കും.

വാളയാർ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് എസ്‌.സി, എസ്.ടിക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ചുമത്തി ക്രിമിനൽ കേസ് ഷണമാണ് വേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. ടു. സി.ആർ. നീലകണ്ഠൻ, വി.എം. മാർസൻ, വി.എസ്. രാധാകൃഷ്ണൻ, കുസുമം ജോസഫ് എന്നിവർ വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.