ആലുവ: മുനിസിപ്പൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മാദ്ധ്യമ സാമൂഹിക പ്രവർത്തകനുമായിരുന്ന ഗ്രിഗറി ജോസഫിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. ജി.സി.ഡി.എ ചെയർമാൻ വി. സലിം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർബാബു, ജയിംസ് കല്ലുങ്കുളം തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ അനുശോചന പ്രമേയം അവതരിപ്പിച്ചു