കിഴക്കമ്പലം: ജെ.സി.ഐ പള്ളിക്കരയുടെ നേതൃത്വത്തിൽ കിഴക്കേ മോറക്കലാ അംഗൻവാടി നവീകരിച്ചു . ജെ.സി.ഐ യുടെ സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് അക്ഷര സമൃദ്ധി യൂണിറ്റിലെ കുട്ടികളുടെ സഹകരണത്തോടെ നടത്തിയ നവീകരണം ജെ.സി.ഐ സോൺ ബിസിനസ് റിനിഷ് രവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജു പള്ളിക്കര അദ്ധ്യക്ഷനായി .വാർഡ് മെമ്പർ സെലിൻ അബ്രാഹാം ,സോൺ കോഡിനേറ്റർ ടി.എ മുഹമ്മദ് ,സെക്രട്ടറി കെ.എച്ച് ഇബ്രാഹിം ,ട്രഷറർ വി.ആർ രാജീവ്,എൻ.എസ്.എസ് കോഡിനേറ്റർ സാബു പീറ്റർ ,സണ്ണി വർഗ്ഗീസ് ,മത്തായി പി പി,സുമേഷ് പി കെ, അരുൺ കുമാർ ,ഷാഹുൽ, ജോസ്പിൻ ധനേഷ് ,ജെൻസി തുടങ്ങിയവർ പങ്കെടുത്തു